HIGHLIGHTS : വിന്‍ഡോസ് 9 അടുത്ത വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വിവരം ഈ വരുന്ന ഏപ്രിലില്‍ മൈക്രോ സോഫ്റ്റ് വ്യക്തമാക്കും. നി...
വിന്‍ഡോസ് 9 അടുത്ത വര്‍ഷം ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച വിവരം ഈ വരുന്ന ഏപ്രിലില്‍ മൈക്രോ സോഫ്റ്റ് വ്യക്തമാക്കും.
നിലവിലെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ വിന്‍ഡോസ് 8 ല്‍ നിരവധി മാറ്റങ്ങളാണ് വരുത്തുന്നു വെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ത്രഷോള്‍ഡ് എന്ന പേരിലായിരിക്കും വിന്‍ഡോസ് 9 പുറത്തിറക്കുക. ടെക്‌നോളജി ബ്ലോഗറായ പോള്‍ ത്രോട്ടാണ് ഇക്കാര്യങ്ങള്‍ പുറത്തു വിട്ടത്.
ഏറെ പരിഷ്‌കാരങ്ങളോടെ പുറത്തിറക്കിയ വിന്‍ഡോസ് 8 ന് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സുതാര്യത നേടാനായിട്ടില്ല. അതുകൊണ്ടു തന്നെ വിന്‍ഡോസ് 8 ന്റെ എല്ലാ കുറവുകളും പരിശോധിച്ചായിരിക്കും വിന്‍ഡോസ് 9 പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്.