വിമ്പിള്‍ഡണ്‍ വനിതാ ഡബിള്‍സ്‌ കിരീടം സാനിയ മിര്‍സ-മാര്‍ട്ടീന ഹിംഗിസ്‌ സഖ്യത്തിന്‌

379114-saniaലണ്ടന്‍: വിമ്പിള്‍ഡണ്‍ വനിത ഡബിള്‍സ്‌ കിരീടം സാനിയ മിര്‍സ-മാര്‍ട്ടീന ഹിംഗിസ്‌ സഖ്യത്തിന്‌. ആദ്യ സെറ്റ്‌ പിന്നിട്ട്‌ നിന്ന ശേഷം ശക്തമായ തിരിച്ച്‌ വരവ്‌ നടത്തിയാണ്‌ സഖ്യം കിരീടം സ്വന്തമാക്കിയത്‌. സാനിയ മിര്‍സയുടെ ആദ്യ ഗ്രാന്റ്‌സ്‌ലാം വനിതാ ഡബിള്‍സ്‌ കിരീടമാണിത്‌.

മൂന്ന്‌ സെറ്റ്‌ നീണ്ടു നിന്ന മത്സരത്തില്‍ 5-7,7-6,7-5 എന്ന സ്‌കോറിനാണ്‌ ഇവര്‍ കിരീടം നേടിയത്‌. സ്വീഡിഷ്‌ താരമാണ്‌ മാര്‍ട്ടീന ഹിംഗിസ്‌, ഫൈനലില്‍ റഷ്യക്കാരനായ എക്കാട്ടറീന മകറോവ-എലേന വെലസ്‌നിയ സംഖ്യത്തെയാണ്‌ ഇവര്‍ തോല്‍പ്പിച്ചത്‌.

ഗ്രാന്റ്‌സ്‌ലാം വനിതാ ഡബിള്‍സില്‍ ഇത്‌ സാനിയയുടെ ആദ്യ നേട്ടമാണെങ്കിലും ഇതിന്‌ മുമ്പ്‌ മൂന്ന്‌ മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടം സ്വന്തമാക്കിയിട്ടുണ്ട്‌. 2009 ല്‍ ആസ്‌ട്രേലിയന്‍ ഓപ്പണും 2012 ല്‍ ഫ്രഞ്ച്‌ ഓപ്പണും നേടിയ സാനിയ കഴിഞ്ഞ വര്‍ഷമാണ്‌ യുഎസ്‌ ഓപ്പണ്‍ കരസ്ഥമാക്കിയത്‌.