വന്യജീവി ഫോട്ടോഗ്രാഫി മത്സരം

ഈ വര്‍ഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച്‌ വനം വകുപ്പ്‌ വന്യജീവി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായാണ്‌ മത്സരത്തിനുള്ള ഫോട്ടോകള്‍ സമര്‍പ്പിക്കേണ്ടത്‌. വനം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.forest.kerala.gov.in-ലെ Wildlife Photography contest- 2016 എന്ന പ്രത്യേക ലിങ്കിലൂടെ സെപ്‌തംബര്‍ 24 വൈകിട്ട്‌ അഞ്ചു വരെ അപേക്ഷിക്കാം. കേരളത്തിലെ വനമേഖലകളില്‍ നിന്നും ചിത്രീകരിച്ച പരമാവധി എട്ട്‌ മെഗാ ബൈറ്റുള്ള, നീളം കൂടിയ വശത്ത്‌ കുറഞ്ഞത്‌ 3000 പിക്‌സല്‍ ഉള്ള വന്യജീവി ഫോട്ടോകളാണ്‌ നല്‍കേണ്ടത്‌. ഒരാള്‍ക്ക്‌ അഞ്ച്‌ ഫോട്ടോകള്‍ വരെ സമര്‍പ്പിക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക്‌ അയ്യായിരം രൂപ, മൂവായിരം രൂപ, ആയിരത്തി അഞ്ഞൂറ്‌ രൂപ എന്നീ ക്രമത്തില്‍ ക്യാഷ്‌ അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. നിബന്ധനകളും കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.