സൗദിയില്‍ വൈഫൈക്കെതിരെ ഫത്ത്‌വ

Untitled-1 copyഅബുദാബി: ചൊവ്വയിലേക്ക്‌ യാത്ര ചെയ്യരുത്‌, സ്‌ത്രീകള്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണരുത്‌, സ്‌ത്രീകള്‍ കസേരയില്‍ ഇരിക്കരുത്‌ തുടങ്ങിയ വിചിത്രമായ ഫത്ത്‌വകള്‍ക്ക്‌ പിന്നാലെ സൗദിയില്‍ വൈഫൈയെക്കുറിച്ചുള്ള ഫത്‌വയും ഇറങ്ങിയിരിക്കുന്നു. മതകാര്യങ്ങളില്‍ സൗദി രാജാവിന്റെ ഉപദേഷ്ടാവും മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സില്‍ അംഗവുമായ അലി അല്‍ ഹക്കാമിയാണ്‌ ഫത്ത വ പുറപ്പെടുവിച്ചതിന്‌ പിന്നില്‍. ഇസ്ലാമിക നിയമങ്ങളില്‍ മോഷണം നിഷിദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഫത്ത്‌വ പുറത്തിറക്കിയിരിക്കുന്നത്‌.

ഒരാളുടെ അനുമതിയില്ലാതെ അയാളുടെ വൈഫൈ ഉപയോഗിക്കരുതെന്നും അനുവാദമില്ലാതെ മറ്റൊരാളില്‍ നിന്ന്‌ ഒരുതരത്തിലുള്ള ആനുകൂല്യങ്ങളും സ്വീകരിക്കരുതെന്നും നിര്‍ദേശിക്കുന്നു. ഓരോ വ്യക്തിയും സ്ഥാപനങ്ങളും വൈഫൈ കണക്ഷന്‍ എടുക്കുന്നതിന്‌ മുമ്പായി സേവനദാതാക്കള്‍ക്ക്‌ പണം നല്‍കുന്നുണ്ട്‌. അക്കാര്യം പരിഗണിച്ചായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന്‌ അദേഹം ഓര്‍മ്മിപ്പിക്കുന്നു.

അതെസമയം വൈഫൈ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന പാര്‍ക്കുകള്‍, ഷോപ്പിംഗ്‌ മാളുകള്‍, ഹോട്ടലുകള്‍, കഫ്‌റ്റീരിയകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഈ പ്രശ്‌നം ബാധകമല്ലെന്നും ഇവിടെ ഇടപാടുകാര്‍ക്ക്‌ വേണ്ടിയാണ്‌ ഈ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്നും അദേഹം പറയുന്നു.

ഇസ്ലാം മതവിശ്വാസികള്‍ക്കിടിയിലെ നിയമപരമായ പ്രഖ്യാപനങ്ങളാണ്‌ ഫത്‌വകള്‍. കൗണ്‍സില്‍ അംഗങ്ങള്‍ക്കും ആത്മീയ പുരോഹിതന്‍മാര്‍ക്കും മാത്രമേ പത്‌വകള്‍ പുറത്തിറക്കാന്‍ പാടുള്ളുവെന്ന്‌ അന്തരിച്ച സൗദി ഭരണാധികാരി അബ്ദുള്ള രാജാവ്‌ ഉത്തരവിട്ടിരുന്നു.