ഭാര്യവീടു വിറ്റ ലക്ഷങ്ങളുമായി മുങ്ങിയ ഭര്‍ത്താവ് പിടിയില്‍

sirajപരപ്പനങ്ങാടി :ഭാര്യ വീടും സ്ഥലവും വില്‍പ്പന നടത്തി ഭാര്യവീട്ടുകാരെ പെരുവഴിയിലാക്കി മുങ്ങിയ ഭര്‍ത്താവ് പിടിയില്‍

വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി എം സിറാജ് എന്ന ബിനു(36) വിനെയാണ് നാട്ടുകാര്‍ കയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചത്

വള്ളിക്കുന്ന് പരപ്പാല്‍ ബീച്ചില്‍ നിന്നും വിവാഹിതനായ ഇയാള്‍ രണ്ടര വര്‍ഷം മുമ്പ്, ഭാര്യവീട്ടുകാരുടെ വസ്തുവഹകള്‍ പത്ത് ലക്ഷം രൂപക്ക് വില്പന നടത്തി എട്ടുലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ച് പാസ്ബുക്ക് ഭാര്യയെ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ എടിഎം കാര്‍ഡും പാസ് വേഡും തന്ത്രപൂര്‍വ്വം കൈക്കലാക്കിയ ഇയാള്‍ പണം കൈക്കലാക്കി മുങ്ങുകയായിരുന്നു.

കേസെടുത്ത് തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി റിമാന്റ് ചെയ്തു.