ഓണ്‍ലൈന്‍ പെണ്‍വാണിഭം; ബഹ്‌റൈനിലേക്ക്‌ യുവതികളെ കടത്തിയ ദമ്പതികള്‍ അറസ്റ്റില്‍

Untitled-1 copyതിരുവനന്തപുരം: യുവതികളെ ബഹ്‌റൈനില്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക്‌ എത്തിച്ച്‌ കൊടുക്കുന്ന ദമ്പതികള്‍ അറസ്റ്റിലായി. അബ്ദുള്‍ നിസാര്‍, ഭാര്യ ഷാജിത എന്നിവരാണ്‌ അറസ്റ്റിലായത്‌. പെണ്‍കുട്ടികളെ ഓണ്‍ലൈന്‍ വഴി വശത്താക്കി വിദേശത്തേക്ക്‌ കടത്തുന്ന കേരളത്തിലെ ഇടനിലക്കാരായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു ഇവര്‍.

പെണ്‍വാണിഭ സംഘത്തിലെ മുഖ്യ കണ്ണിയാണ്‌ പിടിയിലായ അബ്ദുള്‍ നിസാര്‍ എന്ന്‌ ഓപ്പറേഷന്‍ ബിഗ്‌ ഡാഡി സംഘം വ്യക്തമാക്കി.