Section

malabari-logo-mobile

വാട്ട്‌സ് ആപ്പിലൂടെ മെസേജ് അയക്കാന്‍ ഇനി പണം നല്‍കേണ്ടി വരും

HIGHLIGHTS : ദില്ലി : സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഒഴിച്ചുകൂടാനാകാത്ത ആപ്ലിക്കേഷന്‍ ആയി മാറിയ വാട്ട്‌സ് ആപ്പിലൂടെ മെസേജ് അയക്കാന്‍ ചാര്‍ജ്ജ് ഈടാക...

140219215400-t-facebook-whatsapp-19-billion-00000515-620x348 copyദില്ലി : സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഒഴിച്ചുകൂടാനാകാത്ത ആപ്ലിക്കേഷന്‍ ആയി മാറിയ വാട്ട്‌സ് ആപ്പിലൂടെ മെസേജ് അയക്കാന്‍ ചാര്‍ജ്ജ് ഈടാക്കുന്ന കാര്യം ട്രായ് ആലോചിക്കുന്നു.

വീഡിയോയും,ചിത്രങ്ങളും ടെക്സ്റ്റ് ചാറ്റിങ്ങുമൊക്കെയായി സെക്കന്റുകള്‍ കൊണ്ട് പണചിലവില്ലാതെ ആശയ വിനിമയം നടത്താനാകുന്ന വാട്ട്‌സ് ആപ്പ് വളരെ പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. വാട്ട്‌സ് ആപ്പിന് ചാര്‍ജ്ജ് നല്‍കേണ്ടി വന്നാല്‍ ഉപയോക്താക്കള്‍ക്ക് അത് കനത്ത തിരിച്ചടിയാകും.

sameeksha-malabarinews

വാട്ട്‌സ് ആപ്പ് പോലുള്ള ചാറ്റിങ്ങ് ആപ്പുകള്‍ തങ്ങളുടെ വരുമാനം കുറക്കുന്നുവെന്ന് കാട്ടി മൊബൈല്‍ ഫോണ്‍ കമ്പനികളാണ് ട്രായിക്ക് പരാതി നലകിയിരിക്കുന്നത്. വൊഡാഫോണ്‍, ഭാരതീയ എയര്‍ടെല്‍, ഐഡിയ തുടങ്ങിയ കമ്പനികളാണ് പരാതി നല്‍കിയിരിക്കുന്നത്. ഫോണിലൂടെ സംസാരം കുറഞ്ഞതും, മെസേജുകളുടെ ഉപയോഗം ഇല്ലാതായതും തങ്ങള്‍ക്ക് 5000 കോടി രൂപയുടെ പ്രതിവര്‍ഷ നഷ്ടം ഉണ്ടാക്കിയെന്നാണ് കമ്പനിയുടെ വാദം. ഇതുകൊണ്ട് ഈ ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജ്ജ് ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ട്രായ് അറിയിച്ചിട്ടുമുണ്ട്. ഫെയ്‌സ്ബുക്ക് ആണ് ഇപ്പോള്‍ വാട്ട്‌സ് ആപ്പിന്റെ ഉടമസ്ഥര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!