നിയന്ത്രണം കടുപ്പിച്ച് വാട്‌സാപ്;ഇനി അഞ്ച് മെസേജില്‍ കൂടുതല്‍ ഫോര്‍വേഡ് ചെയ്യാന്‍ പറ്റില്ല

ദില്ലി: രാജ്യത്തെ വാട്‌സാപ്പ് ഉപയോക്തകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തയ്യാറായി കമ്പനി അധികൃതര്‍. ഇതോടെ ഒരേ സമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല.കൂടാതെ മീഡിയ മെസേജിന് അടുത്തായുള്ള ക്യുക് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും.

നിലവില്‍ രാജ്യത്ത് ആള്‍ക്കൂട്ട കൊലാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിന് വാട്‌സാപ് സന്ദേശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതും വ്യാജവാര്‍ത്തകളുടെ അമിതമായ പ്രചരണം തടയാനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വാട്‌സാപിനോട് രണ്ടാമതും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതെതുടര്‍ന്നാണ് ഈ നടപടി.

പുതിയമാറ്റം ഇന്നുമുതല്‍ നടപ്പാക്കുമെന്നാണ് വാട്‌സാപ്പ് ബ്ലോഗിലൂടെ അറിയിച്ചിരിക്കുന്നത്. ലോകെത്തെ മറ്റ് ഉപഭോക്താക്കളെ വെച്ചുനോക്കുമ്പോള്‍ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതല്‍ മെസേജുകളും ചിത്രങ്ങളും വീഡിയോകളും ഫോര്‍വേഡ് ചെയ്യുന്നതെന്നും വാട്‌സാപ് വ്യക്തമാക്കുന്നു.

വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന തിരിച്ചടി നിയന്ത്രണാധീതമായി വര്‍ധിച്ചതോടെയാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കമ്പനിയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അല്ലാത്ത പക്ഷം കമ്പനിയും പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് വാട്‌സാപ്പിന്റെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.

Related Articles