Section

malabari-logo-mobile

ഡിസംബര്‍ 31 ന് ശേഷം ചില ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

HIGHLIGHTS : ഒരുകൂട്ടം ഫോണുകളെ ഒഴുവാക്കാന്‍ വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നു. ഡിസംബര്‍ 31 ന് ശേഷം ഏതാനും ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്...

WhatsAppഒരുകൂട്ടം ഫോണുകളെ ഒഴുവാക്കാന്‍ വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നു. ഡിസംബര്‍ 31 ന് ശേഷം ഏതാനും ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല. ഇക്കാര്യ ഔദ്യോഗിക ബ്ലോഗിലൂടെയാണ് വാട്‌സ്ആപ്പ് അറിയിച്ചിരിക്കുന്നത്.

ഡിസംബര്‍ 31 ന് ശേഷം സിമ്പിയന്‍ ഉപയോക്താക്കള്‍ക്ക് വാട്സ്ആപ്പിനെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. സിമ്പിയനില്‍ അധിഷ്ടിതമായ ഫോണുകളെ നിര്‍മ്മിക്കുന്നതില്‍ നിന്നും നോക്കിയ പിന്മാറിയെങ്കിലും,നോക്കിയ E6, 5233, c5 03, Asha 306, നോക്കിയ E52 മുതലായ ഫോണുകള്‍ക്ക് ഇപ്പോഴും പ്രചാരമേറെയാണ്. നോക്കിയയുടെ സിമ്പിയന്‍ ഒഎസിനൊപ്പം ഒരു പിടി മറ്റ് ഒഎസുകള്‍ക്കുള്ള പിന്തുണയും വാട്സ്ആപ്പ് റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

sameeksha-malabarinews

ബ്ലാക്ക്‌ബെറി, ബ്ലാക്ക്‌ബെറി 10 ഒഎസുകളില്‍ അധിഷ്ടിതമായ ഫോണകള്‍ ,നോക്കിയ S40 ഫോണുകള്‍, നോക്കിയ S60 ഫോണുകള്‍, ആന്‍ഡ്രോയ്ഡ് 2.1, ആന്‍ഡ്രോയ്ഡ് 2.2 ഒഎസുകളില്‍ അധിഷ്ടിതമായ ഫോണുകള്‍, വിന്‍ഡോസ് 7.1 ല്‍ അധിഷ്ടിതമായ ഫോണുകള്‍ ആപ്പിള്‍, ഐഫോണ്‍ 3GS,iOS 6 ല്‍ അധിഷ്ടിതമായ ഐഫോണുകള്‍ തുടങ്ങിയവയില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!