വാട്ട്‌സ് ആപ്പിലൂടെ പീഡനം: പോലീസ് കേസെടുത്തു

whatsappഛണ്ഡിഗഡ്: ഫേസ് ബുക്ക് പീഡനത്തിന് പുറമെ ഇപ്പോള്‍ വാട്ട്‌സ് ആപ്പ് പീഡനനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വാട്ട്‌സ് ആപ്പിലൂടെ യുവതിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച 28 കാരനാണ് പോലീസ് സൈബര്‍ സെല്ലിന്റെ പിടിയിലായിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പിലൂടെയുള്ള പീഡനത്തിന്റെ പേരില്‍ കേസ് എടുക്കുന്ന ആദ്യ സംഭവമാണിത്.

നേപ്പാളി സ്വദേശിയായ ദീപക് പ്രസാദ് പണ്‌ഡെ (28) ആണ് പോലീസ് പിടിയിലായത്. ഒരു ബിസിനസുകാരന്റെ സഹായിയായി ജോലി ചെയ്ത് വരുന്ന പാണ്‌ഡെയെ ഗുഡ്ഗാവില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. ജോലി ആവശ്യത്തിനായി ഉടമ നല്‍കിയ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ശല്ല്യപ്പെടുത്തിയത്.

സംഭവത്തെ തുടര്‍ന്ന് മര്‍ച്ച് 29 നാണ് ഛാണ്ഡിഗഡ് സെക്ടര്‍ 35 ലെ താമസക്കാരിയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അനേ്വഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.