വീണ്ടും വാട്‌സപ്പ് പണിമുടക്കി

whatsappദില്ലി : മൊബൈല്‍ മെസേജ് ആപ്ലിക്കേഷനായ വാട്‌സപ്പ് മണിക്കൂറുകളോളം സേവനം ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെടുത്തി. കഴിഞ്ഞ ദിവസം 64 ബില്ല്യണ്‍ മെസേജുകള്‍ വാട്സപ്പ് കൈകാര്യം ചെയ്തിരുന്നു. ഇതിനു തൊട്ടു പിറകെയാണ് വാട്്‌സപ്പ് പണിമുടക്കിയത്. ഇതേ തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ കൈമാറുന്നതിനും സ്വീകരിക്കുന്നതിനും താമസം നേരിട്ടു.

വാട്‌സപ്പ് തടസ്സപ്പെട്ടതോടെ ഐഫോണ്‍ ഉപയോക്താക്കളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭിക്കാന്‍ മിനിറ്റുകള്‍ വേണ്ടി വന്നു. ആന്‍ഡ്രോയിഡ് വിന്‍ഡോസ് പ്‌ളാറ്റ്‌ഫോമുകളില്‍ മെസേജുകള്‍ അയക്കുന്നതിനും, സ്വീകരിക്കുന്നതിനും നിരവധി മിനിറ്റുകള്‍ തന്നെ വേണ്ടി വന്നു. ബുധനാഴ്ച വൈകീട്ടോടെ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായതായി വാട്്‌സപ്പ് അറിയിച്ചു.

മെസേജിങ്ങ് സൗകര്യം മുടങ്ങിയതോടെ വാട്ട്‌സപ്പ് ഉപയോക്താക്കള്‍ ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ സൈറ്റുകളിലൂടെയും രൂക്ഷമായ വിമര്‍ശനമാണ് വാട്‌സപ്പിന് നല്‍കിയത്.