Section

malabari-logo-mobile

സൂക്കന്‍ബര്‍ഗ് ജൂതനായതിനാല്‍ ഇറാനില്‍ വാട്ട്‌സ് ആപ് നിരോധിക്കുന്നു

HIGHLIGHTS : സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ലോകത്തെ നവതരംഗമായ വാട്ട്‌സ് ആപിന് ഇറാനില്‍ വിലക്ക്. ഫേസ് ബുക്കിന്റെയും ഇപ്പോള്‍ വാട്‌സ് ആപിന്റെയും ഉടമയായ മാര്‍ക്ക് സൂക്കന...

download (1)സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ലോകത്തെ നവതരംഗമായ വാട്ട്‌സ് ആപിന് ഇറാനില്‍ വിലക്ക്. ഫേസ് ബുക്കിന്റെയും ഇപ്പോള്‍ വാട്‌സ് ആപിന്റെയും ഉടമയായ മാര്‍ക്ക് സൂക്കന്‍ബര്‍ഗ് ജൂതനായതിനാലാണത്രെ ഈ തീരുമാനം.

ഹാരറ്റസ് എന്ന വെബ്പത്രമാണ് ഈ വിവരം പുറത്തുവിട്ടത്. ഇറാനിലെ സൈബര്‍ക്രൈമുകള്‍ കണ്ടുപിടിക്കുന്ന ഏജന്‍സിയുടെ സെക്രട്ടറിയായ അബ്ദുല്‍ സമദ് കോറംബാദിയാണ് ഈ വിലക്ക് പ്രഖ്യാപിച്ചത്. ഒരു അമേരിക്കന്‍ സയിന്റിസ്റ്റായ സൂക്കന്‍ബര്‍ഗ് വാട്ട്‌സ് ആപ് ഏറ്റെടുത്തതാണ് ഈ വിലക്കിന് കാരണമായി അദ്ദേഹം പറഞ്ഞിരിക്കുന്നത്.

sameeksha-malabarinews

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫേസ് ബുക്ക് മെസേജ് സര്‍വ്വീസ് അപ്ലിക്കേഷനായ വാട്ടസ് ആപ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. 19 ബില്യണ്‍ ഡോളറിനാണ് ഈ ഏറ്റെടുക്കല്‍. സൈബര്‍ലോകത്തെ ഏറ്റവും വിലയേറിയ ഒരു കൊടുക്കല്‍ വാങ്ങലായാണ് ഈ ഇടപാടിനെ കാണുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!