Section

malabari-logo-mobile

വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ഇനി ഒരു മണിക്കുറിലധികം സമയമെടുക്കാം

HIGHLIGHTS : പുതിയ സൗകര്യം ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ല്‍

പുതിയ സൗകര്യം ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69ല്‍
വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധി ഏഴ് മിനിറ്റില്‍ നിന്നും ഒരു മണിക്കുറും എട്ട് മിനിറ്റും 16 സെക്കന്റുമാക്കി വര്‍ദ്ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാപതിപ്പ് 2.18.69ല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വന്നത്. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്നാണ് ഈ ഫീച്ചറിന്റെ പേര്.

കഴിഞ്ഞ നവംബറിലാണ് അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ആദ്യമായി വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. അതിന് മുമ്പ് അബദ്ധത്തില്‍ അയച്ചുപോകുന്ന സന്ദേശങ്ങള്‍ ഗ്രുപ്പുകളിലും മറ്റും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഏഴുമിനറ്റിന്റെ സമയപരിധി വന്നപ്പോള്‍ കുറേയേറെ ഈ വിഷയം പരിഹരിക്കാനായെങ്ങലും കുടുതല്‍ ഉപകാരപ്രദമാകണമെങ്ങില്‍ കൂടുതല്‍ സമയം വേണമെന്ന ഉപയോക്താക്കുളുടെ ആവിശ്യമാണ് പുതിയഫീച്ചറിലൂടെ നിറവേറുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!