വാട്‌സ്ആപ് അഡ്മിന്‍മാരെ പോലീസ് ചോദ്യം ചെയ്യുന്നു;ഫെയ്‌സ്ബുക്കിന്റെ സഹായവും തേടും

കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വഴിയുള്ള മുഴുവന്‍ പ്രചാണവും പൊലീസ് അന്വേഷിക്കുന്നു. ഇതിന്റെ ഭാഗമായി വാട്‌സ്ആപ് ഗ്രൂപ്പ് അഡിമിന്‍മാരെ പോലീസ് ചോദ്യം ചെയാന്‍ തുടങ്ങി. കോഴിക്കോടും മലപ്പുറത്തും മാത്രം ഇതുവരെ 200 പേരെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ അഡ്മിന്‍മാര്‍ക്കും ഇതുമായി ബന്ധമില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ചിലര്‍ ഇതില്‍ തന്ത്രപരമായി പ്രവര്‍ത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

ഇതിനായി ഫെയ്‌സ്ബുക്കിന്റെ സഹായവും തേടുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവധിയുള്ള മുഴുവന്‍ പോലീസുകാരെയും ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ തിരിച്ചു വിളിച്ചു.