വാട്ട്‌സ്‌ ആപ്‌ ഗ്രൂപ്പിലൂടെ സ്‌ത്രീകള്‍ക്ക്‌ നഗ്നചിത്രങ്ങള്‍ അയച്ച അഡ്‌മിന്‍ അറസ്റ്റില്‍

Untitled-1 copyകുന്നംകുളം: വട്ട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിലൂടെ സ്‌ത്രീകള്‍ക്ക്‌ നഗ്നചിത്രങ്ങള്‍ അയച്ച ഗ്രൂപ്പ്‌ അഡ്‌മിന്‍ അറസ്റ്റിലായി. തലശ്ശേരി മുണ്ടേരി പടന്നോട്ടിലെ ഷെര്‍ഷാദ്‌(20)ആണ്‌ പിടിയിലായത്‌. പാവറട്ടി സ്വദേശിയായ യുവാവണ്‌ തന്റെ ഭാര്യക്ക്‌ വാട്ട്‌സ്‌ ആപ്പ്‌ഗ്രൂപ്പായ പച്ചമുളകിലൂടെ നഗ്നചിത്രങ്ങള്‍ അയച്ചതിനെതിരെ കുന്നംകുളം സിഐയ്‌ക്ക്‌ പരാതി നല്‍കിയത്‌.

ഈ പരാതിയെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കുന്നംകുളം സിഐ കൃഷണദാസിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ പ്രതിയെ പിടികൂടിയത്‌. മൈസൂരിലെ സ്റ്റേഷനറി കടയില്‍ സെയില്‍സ്‌മാനാണ്‌ അറസ്റ്റലായ ഷെര്‍ഷാദ്‌. പതിവായി ഇയാള്‍ ഇത്തരത്തില്‍ നഗ്നചിത്രങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ അയച്ചുകൊടുക്കാറുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ ഗ്രൂപ്പിലെ മറ്റുപലരെയും അറ്‌സറ്റ്‌ ചെയ്‌തിട്ടുണ്ട്‌.