ദുബൈയില്‍ വാട്ടസ് ആപ്പ് പണിമുടക്കി

dubai malabarinewsദുബൈ: ലോകത്തെ ഏറ്റവും ജനപ്രിയ മെസ്സേജിങ്ങ് ആപ്ലിക്കേഷനായ വാട്ടസ് ആപ് ദുബൈയില്‍ ന്യുഇയര്‍ രാവില്‍ പണിമുടക്കി. ഉപഭോക്താക്കളുടെ ട്രാഫിക് ഒറ്റയടിക്ക് കുതിച്ചുയര്‍ന്നതോടെയാണ് വാട്ട്‌സ് ആപ് പണിമുടക്കിയത്..
രാത്രി 8.30 മണിയോടെയാണ് ആദ്യം സിഗനല്‍ നഷ്ടപ്പെട്ടത്. ഇരുപത് മിനിട്ടോളം വാട്ട്‌സാ ആപ്പി്‌ന്റെ സര്‍വ്വീസ് ലഭിച്ചില്ല.
ഓഡിയോ വീഡിയോ മെസേജുകള്‍ അനായാസേന അയക്കാവുന്ന ഈ ആപ് യുവാക്കള്‍ക്കിടയിലാണ് ഏറെ പ്രിയങ്കരം. ഇതുകൊണ്ടുതന്നെയാണ് 900 മില്യണിലധികം വരിക്കാരുള്ള ഈ പുതുവത്സരദിനത്തില്‍ ജാമായിപ്പോയത്.