വാട്ട്‌സ് ആപ്പ് അഡ്മിന്‍മാര്‍ക്കെതിരെ പോലീസ് പണി തുടങ്ങി

തിരൂര്‍ താനൂര്‍ പരപ്പനങ്ങാടി ഭാഗത്തുണ്ടായ ഹര്‍ത്താലില്‍ ഗൂഡാലോചനയെന്ന് ഇന്റലിജെന്‍സ്.
തിരൂര്‍ : വ്യാജസന്ദേശത്തിലുടെ ഹര്‍ത്താലന് ആഹ്വാനം ചെയ്ത വാട്ട്‌സ് ആപ്പ് അഡ്മിന്‍മാര്‍ക്കെതിരെ പോലീസ് നടപടികള്‍ ആരംഭിച്ചു. ഹര്‍ത്താല്‍ പ്രചരണം നടത്തിയതിന് തിരൂര്‍ കൂട്ടായി സ്വദേശിയായ പതിനാറുകാരനെതിരെ കേസെടുത്തു. പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ജുവൈനല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കത്വവയില്‍ എട്ടുവയസ്സുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ ഉള്ള പ്രതിഷേധം വര്‍ഗ്ഗീയവല്‍ക്കരിച്ച് സമൂഹത്തില്‍ അന്തചിദ്രം ഉണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. ജില്ലയില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു.

തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളില്‍ ഉണ്ടായ ഹര്‍ത്താല്‍ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചന നടന്നതായി പോലീസ് ഇന്റലിജെന്‍സ് ബ്യൂറോ കണ്ടെത്തിയിട്ടുമുണ്ട്.
ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് വോയ്‌സ് ഓഫ് യൂത്ത് എന്ന വാട്ട്‌സആപ്പ് ഗ്രുപ്പ് വ്യാപകമായ പ്രചരണം നടത്തിയതായി കണ്ടെത്തിയത്.
വോയ്‌സ് ഓഫ് യൂത്ത് 1,2,3,4 എന്നിങ്ങിനെ നാല് ഗ്രൂപ്പുകളുണ്ട്. വോയ്‌സ് ഓഫ് യൂത്ത് എന്ന വാട്ട്‌സ് ആപ്പ് നാലാം ഗ്രൂപ്പിന്റെ അഡിമിനാണ് ഈ കൗമാരക്കാരന്‍. മനപൂര്‍വ്വം വര്‍ഗ്ഗീയകലാപമുണ്ടാക്കാന്‍ സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചു എ്‌നതിാനാണ് കേസ്.
നിരവധി മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.