Section

malabari-logo-mobile

വാട്‌സാപ്പില്‍ ഹാക്കിങ്; ജാഗ്രത നിര്‍ദേശവുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

HIGHLIGHTS : ദോഹ: വാട്‌സാപ്പ് ഹാക്ക് ചെയ്യുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം രംഗത്ത്. വാട്‌സ്ആപ്പിലേക്ക് വരുന്ന 'കാള്‍ ഡോട് മീ...

ദോഹ: വാട്‌സാപ്പ് ഹാക്ക് ചെയ്യുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയം രംഗത്ത്. വാട്‌സ്ആപ്പിലേക്ക് വരുന്ന ‘കാള്‍ ഡോട് മീ’ ,’കണ്ടന്റ് കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക’ തുടങ്ങിയ സന്ദേശങ്ങള്‍ നിങ്ങളെ ചതിക്കുഴിയില്‍ വീഴുത്തുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇത്തരത്തിലൂള്ള സന്ദേശങ്ങള്‍ തുറക്കുന്നതോടെ ഫോണിന്റെ നിയന്ത്രണം ഹാക്കര്‍മാരിലെത്തും. ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലേക്ക് പ്രവേശിക്കുന്ന ഹാക്കര്‍മാര്‍ അതിലെ എല്ലാ നമ്പറുകളിലേക്കും, വാട്‌സ്ആപ് ഗ്രൂപ്പുകളിലേക്കും സന്ദേശമയക്കും. അതുകൊണ്ടുതന്നെ ഇത്തരം സന്ദേശങ്ങളെ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. വാട്‌സ്ആപ് അക്കൗണ്ട് സുരക്ഷിതമാക്കാനായി റ്റു സ്റ്റെപ് വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്തണം. വാട്‌സ്ആപ്പിലെ സെറ്റിങ്‌സില്‍ അക്കൗണ്ട് ഒപ്ഷന്‍ വഴി ഇത് ഏര്‍പ്പെടുത്താം. ആറ് ഡിജിറ്റുള്ള പിന്‍ നമ്പറിനു പുറമെ, പിന്‍ നമ്പര്‍ റീസെറ്റ് ചെയ്യാനായി ഇ മെയില്‍ ഐഡിയും ഇതില്‍ ചേര്‍ക്കാം. ഇതുവഴി വാടസാപ്പിനെ നിങ്ങള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കും.

sameeksha-malabarinews

ഏതെങ്കിലും തരത്തില്‍ നിങ്ങളുടെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടാല്‍ കോംബാറ്റിങ് ഇലക്ട്രോണിക് ക്രൈംസ് ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെടാവുന്നതാണ്. 6681 5757, 2347444 തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!