ഗോവിന്ദച്ചാമിക്ക് വധശിക്ഷയോ ജീവപര്യന്തമോ?

soumyaദില്ലി : കോളിളക്കം സൃഷടിച്ച സൗമ്യ വധക്കേസില്‍ സുപ്രീംകോടതി ഇന്ന് പത്ത് മണിക്ക് വിധിപറയും. തന്റെ വധശിക്ഷ റദ്ദാക്കണമെന്നാവിശ്യപ്പെട്ട് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ മുന്നംഗ ബെഞ്ചിന്റെ വിധിയുണ്ടാവുക.
കേസന്റെ ട്രയല്‍ നടക്കുന്ന വേളയില്‍ സൗമ്യെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസത്രീയമായി തെളയിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ സൗമ്യ ട്രെയിനില്‍ നിന്ന് ചാടി എഅനാണ് കേസിലെ സാക്ഷിമൊഴികളെന്നും ഗോവിന്ദച്ചാമി സൗമ്യയെ തള്ളിയിട്ടതിന് ശാസത്രിയമായ തെളിവുകളില്ലെന്നുമുള്ള തരത്തിലുള്ള ഭനിരീക്ഷണങ്ങള്‍ കോടിയിടുളെ ഭാഗത്തുനിന്നുണ്ടായിരുന്നു ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും പ്രേസിക്യൂഷനോട് കോടതി പറഞ്ഞിരുന്നു. ഒറ്റക്കയ്യാനായ ഗോവിന്ദച്ചാമിക്ക് സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിടാന്‍ സാധിക്കുമോയെന്നും സംശയം പ്രകടിപ്പിച്ചിരുന്നു. ഈ നിരീക്ഷണത്തിന്റെ പാശ്ചാത്തലത്തില്‍ കോടതി വിധിയെന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരളം

2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളം ഷൊര്‍ണ്ണുര്‍ പാസഞ്ചറില്‍ സഞ്ചരിക്ക സൗമ്യ എ്‌ന ഇരുപത്തിമുന്നുകാരിയെ വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനടുത്തുവെച്ച് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തത്. തുടര്‍ന്ന അഞ്ചുദിവസത്തിന് ശേഷം തൃശ്ശുര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് സൗമ്യ മരിച്ചു.
ഈ കേസില്‍ തൃശ്ശുര്‍ അതിവേഗക്കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് കേരള ഹൈക്കോടതി ഈ വിധി ശരിവെച്ചിരുന്നു. ഈ കോടിതികളിലെല്ലാം പ്രഗത്ഭരായ വക്കീലന്‍മാരാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായത്.

Related Articles