ഇന്ത്യന്‍ യുവതയോട്‌ കലാം പറഞ്ഞത്‌

Story dated:Tuesday July 28th, 2015,11 02:am

malabarinewsദില്ലി:നമ്മുടെ നാടിന്റെ കരുത്തിനും വളര്‍ച്ചക്കും വലിയ വലിയ സ്വപനങ്ങള്‍കാണാന്‍ ഇന്ത്യന്‍ യുവതയെ പ്രേരിപ്പിച്ച ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ രാഷ്ടപതി എപിജെ അബ്ദുല്‍ കലാം നമ്മെ വിട്ടുപിരിയുമ്പോഴും പുതുതലമുറക്ക്‌ പ്രചോദനമേകാന്‍ അദ്ദേഹം നടത്തിയ ചില ഉദ്ദരണികള്‍ കാലന്തരങ്ങളെ മറികടക്കാന്‍ കരുത്തുള്ളവയാണ്‌. അദ്ദേഹത്തിന്റ ചില വാക്കുകള്‍
“സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന്‌ മുമ്പ്‌ നിങ്ങള്‍ സ്വപ്‌നങ്ങള്‍ കാണേണ്ടതുണ്ട്‌ ”.
”ഇന്നിനെ നമുക്ക്‌ ബലി നല്‍കാം അതുവഴി നമ്മുടെ കുട്ടികള്‍ക്ക്‌ മികച്ച ഭാവിയുണ്ടാകട്ടെ”
”ഒരു നേതാവിനെ നിങ്ങള്‍ക്ക്‌ ഇങ്ങിനെ നിര്‍വചിക്കാം. അദ്ദേഹത്തിന്‌ ദീര്‍ഘവീക്ഷണവും ആവേശവുമുണ്ടാകണം.. ഒരു പ്രശനത്തെയും ഭയപ്പെടുരുത്‌. പക്ഷേ എങ്ങിനെ ആ പ്രശനത്തെ പരാജയപ്പെടുത്തണമെന്ന്‌ അറിയുകയും വേണം ഏറ്റവും പ്രധാനപ്പെട്ടത്‌ ഒരു നേതവ്‌ സത്യസന്ധതയോടെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്‌”.


“ഉറക്കത്തില്‍ കാണുന്നതല്ല നിങ്ങളെ ഉറങ്ങാന്‍
അനുവദിക്കാത്തതാണ്‌ സ്വപ്‌നം”