കക്കാട്ട് കണറ്റില്‍ മൃതദേഹം കണ്ടെത്തി.

തിരൂരങ്ങാടി: കക്കാട്ട് മധ്യവയസ്‌ക്കനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ 7.30 ഓടെയാണ് കന്യാകുമാരി സ്വദേശിയും പനവുളയില്‍ വെലായുധന്റെ മകനുമായ ഹരീസ് (65) നെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ഒ സി ലത്തീഫിന്റെ വാടക ക്വാര്‍ട്ടേഴ്‌സിലെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂരങ്ങാടി എസ്‌ഐ എ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

22 വര്‍ഷമായി ഹരീസ് ഇവിടെ താമസക്കാരനാണ്. സ്ഥിരം മധ്യപിക്കാറുള്ള ഇയാള്‍ മധ്യലഹരിയില്‍ കിണറ്റില്‍ വീണ് മരിച്ചതാകാമെന്നാണ് നിഗമനം.