വരന്റെ കറുപ്പ് ചതിച്ചു; വിവാഹം മുടങ്ങി; വരനെ വേണ്ടെന്ന് വധു

പാട്‌ന: വരന്റെ കറുപ്പ് ചതിച്ചു വിവാഹത്തിന് തൊട്ടുമുമ്പ് മധു വിവാഹത്തില്‍ നിന്ന് പിന്മാറി. ബിഹാറിലെ ബക്‌സര്‍ ജില്ലയിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. വിവാഹമണ്ഡപത്തിലെത്തിയപ്പോഴാണ് വധു വിവാഹം വേണ്ടെന്ന് പറഞ്ഞത്. വധുവിനെ സമ്മതിപ്പിക്കാന്‍ വീട്ടുകാര്‍ ഏറെ ശ്രമിച്ചെങ്കിലും വധു തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

രണ്ടാഴ്ചക്കിടെ ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമാന സംഭവമാണിത്. വിവാഹം അന്വേഷിച്ചെത്തുന്ന വിദ്യാഭ്യാസമില്ലാത്ത, മദ്യപാനശീലമുള്ള, തൊഴിലില്ലാത്ത യുവാക്കളുടെ ആലോചനകള്‍ യുവതികള്‍ ധൈര്യത്തോടെ തള്ളുന്നത് ഇവിടെ പതിവായിട്ടുണ്ട്. നേരത്തെ ഇവിടെ യുവാക്കള്‍ സ്ത്രീധനം കുറഞ്ഞ കാരണത്താലും നിറം പോരെന്ന കാരണത്താലും യുവതികളുമായുള്ള വിവാഹം വേണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്.