സമ്മതമില്ലാതെ വിവാഹം കഴിപ്പിച്ചു; നവവധു ഭര്‍ത്താവിനെ പൂട്ടിയിട്ട് കാമുകനൊപ്പം പോയി

weddingകോട്ടയം : പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം കഴിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ വെട്ടിലായി. ഇരുമ്പൂലിക്കര സ്വദേശിയായ പത്തൊമ്പതുകാരിയാണ് ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട് കാമുകനൊപ്പം ഒളിച്ചോടിപ്പോയത്.

ഒരു മാസം മുമ്പ് വിവാഹിതയായ പെണ്‍കുട്ടി അയല്‍വാസിയായ ഇരുപതുകാരനുമായി പ്രണയത്തിലായിരുന്നത്രെ. കഴിഞ്ഞ ഞായറാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഭര്‍ത്താവ് മുറിയില്‍ ഉറങ്ങികിടക്കുന്ന സമയത്ത് വാതില്‍ പുറത്തു നിന്നു പൂട്ടി നവവധു കാമുകനൊപ്പം പോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവരും പോലീസ് പിടിയിലാവുകയായിരുന്നു.

തന്റെ സമ്മതമില്ലാതെയാണ് വീട്ടുകാര്‍ വിവാഹം നടത്തിയതെന്നും, തനിക്ക് കാമുകനോടൊപ്പം പോകാനാണ് താല്‍പ്പര്യം എന്നും പെണ്‍കുട്ടി പോലീസില്‍ പറഞ്ഞതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കാമുകനോടൊപ്പം പറഞ്ഞയക്കുകയായിരുന്നു പോലീസ്.