രാജസ്ഥാനില്‍ വിവാഹാഘോഷത്തിനിടെ ഹാള്‍ ഇടിഞ്ഞുവീണ് 25 മരണം

ജയ്പൂര്‍: രാജസ്ഥാനില്‍ വിവാഹാഘോഷത്തിനിടെ ഹാള്‍ ഇടിഞ്ഞുവീണ് 25 മരണം.  ഭരത്പുര്‍ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് അപകടം . മരിച്ചവരില്‍ എട്ട് സ്ത്രീകളും നാല് കുട്ടികളുമുണ്ട്. പരിക്കേറ്റ 28 പേരില്‍ പലരുടേയും നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ചിലര്‍ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം മുറിഞ്ഞത് ് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. സംസ്ഥാന ദുരന്ത നിവവാരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്താനുണ്ട്.

അന്നപൂര്‍ണ മാരേജ് ഗാര്‍ഡനിലെ ഹാളിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. പൊടിക്കാറ്റിനെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നതെന്ന് പോലിസ് പറയുന്നു.