Section

malabari-logo-mobile

വിവഹാബന്ധത്തില്‍ ഖാപ് പഞ്ചായത്തുകള്‍ ഇടപെടുന്നത് നിയമവിരുദ്ധം;സുപ്രീം കോടതി

HIGHLIGHTS : ദില്ലി: പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്‍മാര്‍ വിവഹം കഴിക്കുന്നതില്‍ ഖാപ് പഞ്ചായത്തുകള്‍ പ്രതികൂലമായി ഇടപെടുന്നത് വിലക്കി സുപ്രീംകോടതി. വിവാഹബന്ധം ...

ദില്ലി: പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്‍മാര്‍ വിവഹം കഴിക്കുന്നതില്‍ ഖാപ് പഞ്ചായത്തുകള്‍ പ്രതികൂലമായി ഇടപെടുന്നത് വിലക്കി സുപ്രീംകോടതി. വിവാഹബന്ധം തകര്‍ക്കാനുള്ള ഖാപ് പഞ്ചായത്തിന്റെ ഏത് തരത്തിലുള്ള നീക്കവും നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.

എന്‍ജിഒയായ ശക്തിവാഹിനിയുടെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി വന്നിരിക്കുന്നത്. ഖാപ് പഞ്ചായത്തുകള്‍ക്കെതിരെ നിലപാടെടുക്കണമെന്നും ദുരഭിമാനക്കൊലകള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘടന കോടതിയെ സമീപിച്ചത്.

sameeksha-malabarinews

ഖാപ് പഞ്ചായത്തുകളുടെ ഇടപെടലുകള്‍ ഗൗരവമായി എടുക്കാത്തതിനും അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാത്തതിനും കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!