വിവാഹപാര്‍ട്ടിയിലെ ഗന്ധം സ്റ്റൈല്‍ ഡാന്‍സിനിടെ തോക്കിന്റെ നിയന്ത്രണം വിട്ട് 3മരണം.

imagesയെമന്‍: യെമനില്‍ വിവാഹപാര്‍ട്ടി മരണക്കളമായി മാറി. വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ പാര്‍ട്ടിക്കിടെയാണ് അപകടമുണ്ടായത്. പാര്‍ട്ടിയില്‍ അതിഥികളും ബന്ധുക്കളും ചേര്‍ന്ന് ഗന്ധം സ്റ്റൈല്‍ ഡാന്‍സ് കളിക്കുന്നതിനിടയിലാണ് എ കെ 47 തോക്കിന്റെ നിയന്ത്രണം വിട്ട് വെടിപൊട്ടി മൂന്ന് പേര്‍ മരിച്ചത്.

നൃത്തത്തില്‍ മുഴുകിയപ്പോള്‍ തോക്കന്റെ കാഞ്ചിയമര്‍ന്നാണ് അപകടമുണ്ടായതെന്നും അതല്ല ആഘോഷത്തിന്‌ടെ സന്തോഷ സൂചകമായി വെടിയുതിര്‍ത്തപ്പോഴാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.