വിവാഹത്തിന് താല്‍പ്പര്യമില്ല; നല്ല വേഷത്തിനായി കാത്തിരിക്കുന്നു ; നടി മൈഥിലി

Mythiliവിവാഹത്തില്‍ ഞാന്‍ വലിയ പ്രാധാന്യം കൊടുക്കുന്നില്ല സിനിമയിലെ നല്ല വേഷങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത് നടി മൈഥിലി പറഞ്ഞു. എപ്പോഴും വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും മൈഥിലി പറഞ്ഞു. സോള്‍ട്ട് ആന്റ് പേപ്പറിന് ശേഷം വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലേത്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലും വ്യത്യസ്തമാര്‍ന്ന വേഷങ്ങളാണ് ചെയ്യാനിരിക്കുന്നതെന്നും മൈഥിലി വെളിപ്പെടുത്തി.

മികച്ച കഥാപാത്രങ്ങള്‍ക്കായി എത്ര നാള്‍ വേണമെങ്കിലും കാത്തിരിക്കാന്‍ താന്‍ തയ്യാറാന്നെും മൈഥിലി പറഞ്ഞു. കഥാപാത്രത്തെ നോക്കിയാണ് താന്‍ സിനിമയെ തിരഞ്ഞെടുക്കുന്നതെന്നും മൈഥിലി പറഞ്ഞു.

വരാനിരിക്കുന്ന മൈഥിലിയുടെ പുതിയ ചിത്രങ്ങള്‍ ശംഭു പുരുഷോത്തമന്റെ വെടി വഴിപാട്, വികെപിയുടെ മഴനീര്‍ത്തുള്ളികള്‍, വാസുദേവ് സനലിന്റെ റെഡ്, സുനില്‍ സുരേന്ദ്രന്റെ എന്റെ സത്യാനേ്വഷണ പരീക്ഷണങ്ങള്‍ എന്നിവയാണ്.