വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; വിവാഹദിനത്തില്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു

ലുധിയാന : വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വിവാഹ ദിനത്തില്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. ലുധിയാനയിലെ ബര്‍ണാല സ്വദേശിയായ യുവതിയാണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. വിവാഹ ഒരുക്കത്തിനായി അടുത്തുള്ള സലൂണിലേക്ക് പോയ സ്ത്രീയുടെ മുഖത്തേക്ക് അതിക്രമിച്ച് കയറിയ യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മുഖത്തും ശരീരത്തിനും സാരമായ പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

45 ശതമാനം പൊള്ളലേറ്റ യുവതിയുടെ കാഴ്ചശക്തി തിരിച്ചു കിട്ടുമോ എന്ന കാര്യം സംശയമാണെന്ന് ഡോക്ടര്‍മാര്‍ വ്യകതമാക്കി. യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. യുവതിയുടെ സുഹൃത്തിന്റെ സഹോദരനാണ് ആക്രമണത്തിന് പിന്നില്‍. ഇയാള്‍ക്കായി പോലീസ് അനേ്വഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ കല്ല്യാണം മാറ്റി വെച്ചു.