വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഐ.ടി അധിഷ്ഠിത പര്‍ച്ചേയ്‌സുകള്‍ക്കുവേണ്ടിയു ള്ള വെബ്‌പോര്‍ട്ടലിന്റെ ഉദ്ഘാടനം നിയമസഭാ ചേമ്പറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ പി.ആര്‍ ഹേമലത, ഐ.ടി സെക്രട്ടറി ശിവശങ്കര്‍, എച്ച്.പി എം.ഡി സുമീര്‍ ചന്ദ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ കമ്പ്യൂട്ടര്‍-ഐ.ടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഏകീകൃത സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ പദ്ധതിക്ക് തുടക്കമിടുന്നത്.
സംസ്ഥാന ഐ.ടി വകുപ്പിന്റെയും ഐ.ടി മിഷന്റെയും സഹായത്തോടെ കെല്‍ട്രോണാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഇത് സംബന്ധിച്ച് കെല്‍ട്രോണും ഡസ്‌ക്‌ടോപ്പ് കമ്പ്യൂട്ടര്‍ വിതരണം ചെയ്യുന്ന കമ്പനിയും തമ്മിലുള്ള ധാരണാപത്രവും ചടങ്ങില്‍വെച്ച് മുഖ്യമന്ത്രിക്ക് കൈമാറി. ആവശ്യമുള്ള ഉപകരണങ്ങള്‍ പരിശോധിച്ച് ന്യായമായ വിലയില്‍ ലഭ്യമാക്കുന്നതിനോപ്പം വില്‍പനാനന്തര സേവനവും കെല്‍ട്രോണ്‍ ഈ പദ്ധതിയിലൂടെ ഉറപ്പു വരുത്തുന്നുണ്ട്.
ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അതത് വകുപ്പുകള്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് cprcs.kerala.gov.in.