വയനാട് മണ്ണിടിച്ചിലില്‍പെട്ട യുവാവ് മരിച്ചു

കല്‍പ്പറ്റ: ഇന്നലെ കല്‍പ്പറ്റ വെള്ളാരം കുന്നില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ട യുവാവ് മരിച്ചു. മേപ്പാട് വാറക്കോടന്‍ ഷൗക്കത്തലി(30)ആണ് മരിച്ചത്. ഒരാള്‍ മണ്ണിനടിയില്‍ കുടങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് ഏറെ നേരം പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തിരച്ചില്‍ അസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ മണ്ണിനടയില്‍ ഒരാളുണ്ടെന്ന സംശയം വീണ്ടും ഉയരുകയും തിരച്ചില്‍ വീണ്ടും ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഷൗക്കത്തലിയെ കണ്ടെത്തിയത്. ഉടന്‍ മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തി കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.