വയനാടില്‍ 3 കോടിയുടെ കുഴല്‍പണം പിടികൂടി

വയനാട്: വയനാട് മുത്തങ്ങയില്‍ 3 കോടിയുടെ കുഴല്‍പണ വേട്ട. മതിയായ രേഖകളില്ലാത്ത 3 കോടി 2o ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി.  കാറിന്‍െറ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് പണം കടത്താന്‍ ശ്രമിച്ചത്. അബ്ദുറഹ്മാന്‍,റഫീഖ്,ജുനൈസ് എന്നിവരെയാണ് സുല്‍ത്താന്‍ ബത്തേരി സി.ഐ  ബിജുരാജിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

രാവിലെ ആറരയോടെയാണ് സംഭവം. പിടിയിലായവരില്‍ നിന്ന് ഒരു തോക്കും കണ്ടത്തെിയിട്ടുണ്ട്. ഇതിന് ലൈസന്‍സുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.