ഗോത്ര ചരിത്രത്തിലെ തിളങ്ങു ഏടായി ഗോത്രബന്ധു ഉദ്ഘാടനച്ചടങ്ങ്

കല്‍പ്പറ്റ: രാജ്യത്തിന് തന്നെ മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഗോത്രബന്ധു-ഗോത്രജീവിക പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങ് വയനാടിന്റെ ഗോത്രജീവിത ചരിത്രത്തിലെ വര്‍ണശബളമാര്‍ന്ന ചരിത്രമായി.  ആദിവാസി ജീവിതത്തില്‍ വലിയ മാറ്റത്തിന്് തുടക്കംകുറിക്കുന്ന മൂന്ന് പദ്ധതികളാണ് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തത്.

വയനാടന്‍ വനാന്തരങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിന് ആദിവാസികളെയും പൊതുജനങ്ങളെയും സാക്ഷിനിര്‍ത്തി മുഖ്യമന്ത്രിയില്‍നിന്ന് മണലാടി കോളനിയിലെ എം എം രാജന്‍ ആദ്യ മെന്റര്‍ നിയമന ഉത്തരവ് ഏറ്റുവാങ്ങിയത് ആദിവാസി വികസനമുന്നേറ്റത്തിന്റെ ധീരമായ കാല്‍വയ്പുകളിലൊന്നായി. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി.

ഉദ്ഘാടനവേദിയായ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലേക്ക് ഉച്ച തിരിഞ്ഞതുമുതല്‍ തുടങ്ങിയ ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാനാവാതെ ഹാള്‍ വീര്‍പ്പുമുട്ടിയതോടെ സംഘാടകര്‍ ഗ്രൗണ്ടില്‍ പ്രത്യേക സൗകര്യമൊരുക്കുകയായിരുന്നു.

ആദിവാസിത്തനിമയോടെ തയ്യാറാക്കിയ വേദിക്ക് തൊട്ടുമുമ്പിലായി ഇന്നു മുതല്‍ സ്‌കൂളുകളില്‍ പോയിത്തുടങ്ങുന്ന 241 ഗോത്രബന്ധു മെന്റര്‍ ടീച്ചര്‍മാര്‍ക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു. ഹാളിനകത്ത് ഗോത്രസംഗീതം നിറഞ്ഞുനിപ്പോള്‍ പുറത്ത് അതിഥികളെയും നാട്ടുകാരെയും വരവേറ്റത് പണിയ നൃത്തത്തിന്റെ ചുവടുവയ്പ്പുകളായിരുന്നു. ഇടയ്ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ ശരിയായി മുന്നോട്ട്’് വികസന ഡോക്യുമെന്ററിയുടെ അവതരണവും വികസന ബ്രോഷറിന്റെ വിതരണവും നടു. ഗോത്രബന്ധു പദ്ധതിക്ക് തുടക്കം കുറിക്കുതിന് സാക്ഷിയാവാന്‍ ജില്ലയിലെ നാനാദിക്കുകളില്‍ നിന്നും ആദിവാസി വിഭാഗത്തില്‍ നിന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ ആബാലവൃദ്ധമാളുകള്‍ എത്തിയിരുന്നു. പുതുതായി നിയമനം ലഭിച്ച മെന്റര്‍ടീച്ചര്‍മാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആഹ്‌ളാദ നിമിഷം പങ്കുവയ്ക്കാനെത്തിയവരില്‍ ഉണ്ടായിരുന്നു.