വയനാട്ടില്‍ വീണ്ടും കാട്ടുതീ

18tvwy_forest_fire_1794000fമാനന്തവാടി: വയനാട്ടില്‍ വീണ്ടും കാട്ടുതീ. തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിലാണ തീപിടുത്തമുണ്ടായിരിക്കുന്നത്. തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞദിവസം 15 ഇടങ്ങളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ അഡീഷണല്‍ സിസിഎഫിന്റെ സന്ദര്‍ശനം തുടരുകയാണ്. കഴിഞ്ഞദിവസം വയനാട്ടില്‍ വനത്തിന് തീയിടുന്നതിനിടെ ഒരാള്‍ പിടിയിലായിരുന്നു. കാട്ടു തീയ്ക്കുപിന്നില്‍ അസ്വാഭാവികതയുള്ളതായും ഇതിന് പിന്നില്‍ ഗൂഢാലോചനയുള്ളതായും കണ്ടെത്തിയിരുന്നു.

ഞായറാഴ്ചയുണ്ടായ തീപിടുത്തത്തില്‍ 20 കി മി ചുറ്റളവില്‍ 1200 ഏക്കര്‍ വനമാണ് കത്തിനശിച്ചത്. നിരവധി വന്യജീവികളും അപകടത്തില്‍ കത്തിക്കരിഞ്ഞിരുന്നു.