വയനാട്‌ ഡിഎംഒ പി.വി ശശിധരന്‍ മലപ്പുറത്തെ ആശുപത്രിയില്‍ മരിച്ച നിലയില്‍

Untitled-1 copyവയനാട്‌: വയനാട്‌ ഡിഎംഒ പി.വി ശശിധരനെ മലപ്പുറത്തെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇദേഹത്തെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. ഇതെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ മലപ്പുറത്തെ പന്തല്ലൂര്‍ മുടിക്കോടുള്ള സ്വന്തം ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ജില്ലാ ആശുപത്രിയിലെ താത്‌ക്കാലിക നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കഴിഞ്ഞ ഒരാഴ്‌ചയായി ഇദേഹം കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. ശിയാഴ്‌ചയാണ്‌ അവസാനമായി ഡോ.ശശിധരന്‍ ആശുപത്രിയിലെത്തിയത്‌. ഞായാറാഴ്‌ച അദേഹം ഭാര്യയെ സ്വന്തം വീടായ കണ്ണൂരിലേക്ക്‌ പറഞ്ഞയച്ചിരുന്നു. കല്‍പ്പറ്റയില്‍ പോകുകയാണെന്ന്‌ അറിയിച്ചെങ്കിലും അവിടെ എത്താത്തതിനെ തുടര്‍ന്ന്‌ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇദേഹത്തെ മരിച്ച നിലയില്‍ ആശുപത്രിയില്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.