വയനാട്ടില്‍ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്

വയനാട്: വയനാട്ടില്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തു. കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ സ്വകാര്യ ബസ് തൊഴിലാളികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കഴിഞ്ഞ ദിവസമാണ് ഡ്യൂട്ടി കഴിഞ്ഞു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ കെ പൗലോസിനു നേരെ രാത്രിയില്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തിനിരയായ പൗലോസ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. വിഷയത്തില്‍ സ്വകാര്യ ബസ് തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ബസുടമകള്‍ ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയിരുന്നു.