വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ 4 യുവാക്കളെ കാണാതായി

കല്‍പ്പറ്റ: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ നാലു പേരെ കാണാതായി. കൊട്ടത്തോണിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങയപ്പോഴാണ് സംഘം അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന് പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. തുഷാരഗിരി ചെമ്പുകടവ് സ്വദേശി സച്ചിന്‍, ബിനു, മെല്‍വിന്‍,വില്‍സന്‍ എന്നിവരെയാണ് കാണാതായത്.

കൊട്ടകള്‍ രണ്ടും തമ്മില്‍ കൂട്ടിക്കെട്ടി രാത്രി 11.45 ഓടെയാണ് ഇവര്‍ ഡാമില്‍ മീന്‍പിടിക്കാന്‍ ഇറങ്ങിയത്. ഇതിനിടെ തോണി അപകടത്തില്‍പ്പെടുകയായിരുന്നു. ഇതില്‍ മൂന്ന് പേര്‍ മാത്രമാണ് തിരിച്ചു നീന്തി കരക്കെത്തിയത്.

അപകടത്തില്‍പ്പെട്ടവരെ കണ്ടെത്താനായി വനം വകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.