Section

malabari-logo-mobile

വാട്‌സ്‌ ആപ്പിലൂടെ പരാതികള്‍ നല്‍കാം

HIGHLIGHTS : മലപ്പുറം: ജില്ലാ ഭരണ കാര്യാലയത്തിന്‌ പരിഹാരം നിര്‍ദ്ദേശിക്കാവുന്ന എല്ലാ വിഷയങ്ങളിലും പൊതുജനങ്ങള്‍ക്ക്‌ പരാതി നല്‍കുന്നതിന്‌ വാട്‌സ്‌

whatsappമലപ്പുറം: ജില്ലാ ഭരണ കാര്യാലയത്തിന്‌ പരിഹാരം നിര്‍ദ്ദേശിക്കാവുന്ന എല്ലാ വിഷയങ്ങളിലും പൊതുജനങ്ങള്‍ക്ക്‌ പരാതി നല്‍കുന്നതിന്‌ വാട്‌സ്‌ ആപ്പ്‌ സംവിധാനം തുടങ്ങി. 24 മണിക്കൂറും ബന്ധപ്പെടാവുന്ന 8893412300 നമ്പറില്‍ പൊതുജനങ്ങള്‍ക്ക്‌ സന്ദേശങ്ങളും ഫോട്ടോ-വീഡിയോ ചിത്രങ്ങളും സഹിതം പരാതി അയയ്‌ക്കാമെന്ന്‌ ജില്ലാ കലക്‌ടര്‍ കെ.ബിജു അറിയിച്ചു. സംവിധാനം ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി കലക്‌ടറേറ്റില്‍ ഇതിനായി 24 മണിക്കൂറും ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്‌. വാട്‌സ്‌ ആപ്പില്‍ ലഭിക്കുന്ന പരാതികള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി അടിയന്തര തുടര്‍ നടപടി സ്വീകരിക്കുമെന്ന്‌ കലക്‌ടര്‍ അറിയിച്ചു. അനധികൃത മണല്‍കടത്ത്‌, മണല്‍ഖനനം, ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള അഴിമതി ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പരാതി സ്വീകരിക്കും. താലൂക്ക്‌ -വില്ലേജ്‌ ഓഫീസുകളില്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കും. ഓഫീസ്‌ പ്രവര്‍ത്തന സമയത്തിന്‌ ശേഷവും അവധി ദിവസവും നമ്പറില്‍ ബന്‌ധപ്പെടാം. കലക്‌ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്‌ടര്‍ വാട്‌സ്‌ ആപ്പ്‌ നമ്പര്‍ സംവിധാനം ഉദ്‌ഘാടനം ചെയ്‌തു.
എ.ഡി.എം എം.റ്റി ജോസഫ്‌, ആര്‍.ഡി.ഒ കെ ഗോപാലന്‍ ഡെപ്യൂട്ടി കലക്‌ടര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!