Section

malabari-logo-mobile

വാട്‌സ്ആപ് പെണ്‍വാണിഭം ദമ്പതികള്‍ പിടിയില്‍

HIGHLIGHTS : തിരു: വാട്‌സ്ആപ് വഴി പെണ്‍വാണിഭം നടത്തുന്ന ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍. ഇടനിലക്കാരുള്‍പ്പെടെ മൂന്ന് പുരുഷന്‍മാരും രണ്ട് സ്ത്രീകളും ...

downloadതിരു: വാട്‌സ്ആപ് വഴി പെണ്‍വാണിഭം നടത്തുന്ന ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘം പിടിയില്‍. ഇടനിലക്കാരുള്‍പ്പെടെ മൂന്ന് പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെട്ട സംഘത്തെയാണ് മെഡിക്കല്‍കോളേജ് പോലീസ് പിടികൂടിയത്. വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ പൂവന്‍കോട് ജങ്ഷന് സമീപം ലൈറ്റ് ഹൗസിലെ സുള്‍ഫിക്കര്‍(37), ഭാര്യ അനീജ(29),കഠിനംകുളം വെള്ളക്കുന്ന് വീട്ടില്‍ മാത്യു(30),കരമന മുസ്ലീംപള്ളിക്ക് സമീപം സനോഫര്‍(36), വെള്ളനാട് സ്വദേശി ഷര്‍മിള(22) എന്നിവരാണ് പിടിയിലായത്.

ഈ സംഘം ഉള്ളൂര്‍ ഗാര്‍ഡന്‍സില്‍ ക്രിസ്തുദാസ് മന്ദിരം എന്ന വാടകവീട് കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. അനീജയാണ് വാട്‌സ്ആപ് വഴി ഇടപാടുകാരെ സമീപിച്ചിരുന്നത്. പെണ്‍കുട്ടികളുടെ ഫോട്ടോ അടക്കമുള്ള വിശദവിവരങ്ങള്‍ അയക്കും. ഇതെ തുടര്‍ന്ന് ആവശ്യക്കാര്‍ സുല്‍ഫിക്കറെ ബന്ധപ്പെടുകയും ഇയാള്‍ സ്വന്തം കാറില്‍ ഇടപാടുകാരെ വീട്ടിലെത്തിക്കുകയുമാണ് പതിവ്.

sameeksha-malabarinews

ഡിസിപി അജിതാബീഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച സംഘം നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. റെയ്ഡില്‍ 19,000 രൂപയും ലാപ്‌ടോപ്പും മൊബൈല്‍ഫോണും പിടിച്ചെടുത്തു.

മെഡിക്കല്‍ കോളേജ് സിഐ ഷീന്‍ തറയില്‍, എസ്‌ഐ വിക്രമന്‍, എസ്സിപിഒ വിജയബാബു, സിപിഒ മാരായ സാംജിത്, രാജേഷ്, സിറ്റി ഷാഡോ ടീമിലെ യശോധരന്‍, അരുണ്‍ പ്രദീപ്, രഞ്ജിത്, സജിത്, ശ്രീകാന്ത്, അജിത്, വനിത ഷാഡോ പൊലീസ് ലത ടി ഡേവിസ്, സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!