Section

malabari-logo-mobile

ജലജാഗ്രതാ പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കുന്നു

HIGHLIGHTS : ലോക ജലദിനാചരണത്തിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 15 വരെ തദ്ദേശസ്ഥാപന തലത്തിലും വാര്‍ഡ്തലങ്ങളിലും ജലജാഗ്രതാ പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കാന്‍ തദ്ദേശസ്വയ...

ലോക ജലദിനാചരണത്തിന്റെ തുടര്‍ച്ചയായി ഏപ്രില്‍ 15 വരെ തദ്ദേശസ്ഥാപന തലത്തിലും വാര്‍ഡ്തലങ്ങളിലും ജലജാഗ്രതാ പാര്‍ലമെന്റുകള്‍ സംഘടിപ്പിക്കാന്‍ തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍ദേശം നല്‍കി.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ ജാഗ്രതാ കാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, തദ്ദേശഭരണസ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലും കുടിവെള്ള സ്രോതസ്സുകളുടെ ശുചിത്വ നിരീക്ഷണവും, ഗുണനിലവാരവും ലഭ്യതയും ഉറപ്പ്‌വരുത്തുന്നതിനായി സംഘടിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ജലജാഗ്രതാ പാര്‍ലമെന്റ്.

പരമ്പരാഗത ജലസ്രോതസ്സുകള്‍ സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം ഭൗമോപരിതലത്തിലും ഭൂഗര്‍ഭത്തിലും ജലസംഭരണം വര്‍ദ്ധിപ്പിക്കണം. ജലജന്യമായ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുകയും നിയന്ത്രിക്കുകയും വേണം. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തിലാണ് ജലജാഗ്രതാ പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്.
വാര്‍ഡിലെ ജലക്ഷാമം സംബന്ധിച്ച പ്രശ്‌നങ്ങളുടെ അവലോകനം, പ്രദേശത്തെ കുളങ്ങള്‍, ചിറകള്‍, കിണറുകള്‍, തോടുകള്‍, നദികള്‍ തുടങ്ങിയവ വൃത്തിയാക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള് ള പ്രവര്‍ത്തനങ്ങള്‍, കുടിവെള്ളക്ഷാമം ഉള്ള പ്രദേശങ്ങള്‍ കണ്ടെത്തി അടിയന്തരമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍, സ്ഥായിയായ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, തുടങ്ങിയവ തീരുമാനിക്കല്‍ ഉള്‍പ്പെടെ വിശാലമാല ലക്ഷ്യങ്ങളാണുള്ളത്.

sameeksha-malabarinews

ഏപ്രില്‍ ആദ്യവാരത്തില്‍ എല്ലാതദ്ദേശഭരണസ്ഥാപന കേന്ദ്രത്തിലും പഞ്ചായത്ത്/നഗരസഭാതല ജലജാഗ്രതാ പാര്‍ലമെന്റ് നടത്തണം. വാര്‍ഡ്തല ജാഗ്രതാ പാര്‍ലമെന്റ്‌സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുന്ന അഞ്ചില്‍ കുറയാത്ത ആള്‍ക്കാരെ വീതം ഓരോവാര്‍ഡില്‍നിന്നും ഇതില്‍ പങ്കെടുപ്പിക്കണം. സാക്ഷരതാ പ്രേരകുമാര്‍, ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍, വായനശാലകള്‍ മറ്റും സന്നദ്ധ സാംസ്‌കാരികസമിതികള്‍, കലാസമിതികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരായവര്‍ തുടങ്ങിയവരെയാണ് പങ്കെടുപ്പിക്കേണ്ടത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സാങ്കേതികസമിതിഅംഗങ്ങള്‍ എന്നിവരേയും ഈ പാര്‍ലമെന്റില്‍ പങ്കെടുപ്പിക്കണം. ഈ പാര്‍ലമെന്റില്‍ജലസംരക്ഷണ ഉപദൗത്യത്തിന്റെ ഭാഗമായി നടന്ന നീര്‍ത്തട നടത്തത്തിന്റെ അവലോകനറിപ്പോര്‍ട്ട്‌സാങ്കേതി കസമിതികണ്‍വീനര്‍ അവതരിപ്പിക്കണം. നിലവില്‍ ഗ്രാമപഞ്ചായത്ത്, നഗരസഭാതലത്തില്‍ അനുഭവപ്പെടുന്ന ജലക്ഷാമം, വേനല്‍കാലജലലഭ്യതഉറപ്പുവരുത്താ നുള്ള പ്രവര്‍ത്തനങ്ങള്‍, ജലമിതവ്യയം നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജലമലിനീകരണംതുടങ്ങിയവ ചര്‍ച്ചചെയ്യണം. തുടര്‍ന്ന്അടിയന്തരമായി ഇടപെടേണ്ട ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്യണം. തുടര്‍ന്ന്‌വാര്‍ഡുതലജലപാര്‍ലമെ ന്റ്‌സംഘാടനം സംബന്ധിച്ച് ഏപ്രില്‍ 15 നുള്ളില്‍ തീരുമാനിക്കണം. എല്ലാവാര്‍ഡുകളിലും ഏപ്രില്‍ 15 നുള്ളിലായി ജലപാര്‍ലമെന്റ് സംഘടിപ്പിക്കണം. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലും അധ്യക്ഷതയിലുമാണ് പാര്‍ലമെന്റ് സംഘടിപ്പിക്കേണ്ടത്. വൈകുന്നേരം നാലു മുതല്‍ ഏഴുവരെയുളളസമയം ഇതിനായി കണ്ടെത്താം.

ജലപാര്‍ലമെന്റ് ജില്ലാതലസംഘാടനത്തിനായി ഹരിതകേരളം മിഷന്‍ കോര്‍ഡിനേറ്റര്‍, സാക്ഷരതാ മിഷന്‍ അതോറിറ്റി ജില്ലാ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ കോര്‍ഡിനേറ്റര്‍, തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാസാങ്കേതികസമിതി കണ്‍വീനര്‍ തുടങ്ങിയവരുടെ കോര്‍ കമ്മറ്റി പ്രവര്‍ത്തിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!