വെള്ളം കയറി : പരപ്പനങ്ങാടി ചെമ്മാട് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു

പരപ്പനങ്ങാടി : കടലുണ്ടിപുഴയില്‍ നിന്ന്  വെള്ളം കയറിയതോടെ പരപ്പനങ്ങാടി ചെമ്മാട് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. പരപ്പനങ്ങാടി സ്റ്റേഡിയം മുതല്‍ പാലത്തിങ്ങല്‍ പള്ളിപ്പടി വരെ റോഡിലൂടെ ശക്തമായി വെള്ളം കുത്തിയൊലിക്കുയാണ്.

ഇന്നലെ രാത്രി പതിനൊന്നരെയോടെയാണ് പുഴ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയത്. തുടര്‍ന്ന നാട്ടുകാരാണ് ആദ്യം അപകടസാധ്യത കണക്കിലെടുത്ത് വാഹനങ്ങള്‍ തടഞ്ഞത്.

രാവിലെ ആകുമ്പോഴേക്കും ശക്തമായ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്.

Related Articles