വാഗ അതിര്‍ത്തിയില്‍ ചാവേര്‍ സ്‌ഫോടനം; മരണം 65

ലാഹോര്‍: ഇന്ത്യ പാകിസ്‌താന്‍ അതിര്‍ത്തിയിലെ വാഗ പോസ്റ്റിലെ പതാക താഴ്‌ത്തല്‍ പരേഡിന്‌ ശേഷം പാക്‌ പ്രദേശത്ത്‌ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. സ്‌ഫോടനവുമായി ബന്ധപ്പെട്ട്‌ ലാഹോറില്‍ 7 പേരെ അറസ്റ്റ്‌ ചെയ്‌തു.

സ്‌ഫോടനത്തില്‍ 200 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം അല്‍ ഖ്വായ്‌ദ ബന്ധമുള്ള ജന്‍ദുള്ള ഏറ്റെടുത്തതായി എക്‌സ്‌പ്രസ്സ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

സ്‌ഫോടനത്തെ തുടര്‍ന്ന്‌ വാക അതിര്‍ത്തി മൂന്ന്‌ ദിവസത്തേക്ക്‌ അടച്ചു. വാഗ അതിര്‍ത്തിയിലെ സൈനികരുടെ പരേഡ്‌ കണ്ട്‌ മടങ്ങിയവരാണ്‌ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്‌. 25 കിലോ സ്‌ഫോടക വസ്‌തുക്കളുമായെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.