സോളാര്‍ കേസില്‍ സിബിഐ അനേ്വഷണം ആവശ്യപ്പെട്ട് വിഎസ് ഹര്‍ജി നല്‍കും

vsതിരു: സോളാര്‍ കേസില്‍ സിബിഐ അനേ്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. വിഎസ്സിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ശേഖര്‍ നാഫ്‌ദെയാണ് ഹാജരാവുക.

സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ സോളാര്‍ കേസില്‍ നിയമ പോരാട്ടത്തിന് ഇറങ്ങണമെന്ന് വിഎസ്സ് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തത് സിബിഐ അനേ്വഷിക്കണമെന്നതാണ് ഹര്‍ജിയിലെ മുഖ്യ ആവശ്യം. സരിതയുടെ 25 പേജുള്ള മൊഴിയില്‍ മാറ്റം വരുത്താന്‍ മന്ത്രിമാരടക്കമുള്ളവരുടെ ഇടപെടലുകള്‍ അനേ്വഷിക്കണമെന്നും വിഎസ്സ് ആവശ്യപ്പെടുന്നു.

അടുത്തയാഴ്ച ഫയല്‍ ചെയ്യാനിരിക്കുന്ന ഹര്‍ജി ഇലക്ഷന് മുമ്പെ പരിഗണിക്കുകയാണെങ്കില്‍ അത് രാഷ്ട്രീയപരമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.