ചെന്നിത്തല ആക്ഷേപിക്കുന്നത് സരിതക്ക് വേണ്ടി; വി എസ്

vsമലപ്പുറം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് വേണ്ടിയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ ആക്ഷേപിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സരിതക്ക് മുമ്പില്‍ ചെന്നിത്തല കുമ്പിടുമോ എന്നും വിഎസ് ചോദിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നാടു കടത്താതെ കേരളത്തിന് രക്ഷയുണ്ടാകുകയില്ലെന്നും വിഎസ് പറഞ്ഞു. മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കവെയാണ് വിഎസ് ഇങ്ങനെ പറഞ്ഞത്.