Section

malabari-logo-mobile

വിഎസിന്റെ വിയോജന കുറിപ്പ് പിബി അന്വേഷിക്കും

HIGHLIGHTS : ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തിന് അയച്ച വിയോജന കുറിപ്പ് പരിശോധിക്കുന്നത് സി പി എം പോളിറ്റ് ബ്യൂറോ

vsന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തിന് അയച്ച വിയോജന കുറിപ്പ് പരിശോധിക്കുന്നത് സി പി എം പോളിറ്റ് ബ്യൂറോ കമ്മീഷന് വിട്ടു. അതേസമയം, ജനറല്‍ സെക്രട്ടറിക്ക് വി എസ് നല്‍കിയ കത്തിന്റെ ഉള്ളടക്കം അതേപടി മാദ്ധ്യമങ്ങളിലേക്ക് ചോര്‍ന്നതിനെക്കുറിച്ചും കമ്മീഷന്‍ പരിശോധിക്കും.

പാര്‍ട്ടിയെ നിരന്തരം വെട്ടിലാക്കുന്ന വി എസിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം പരാതി നല്‍കിയപ്പോഴാണ് വിയോജനകുറിപ്പ് പരിശോധിക്കാനായി കേന്ദ്ര നേതൃത്വം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കൂടി ഉള്‍പ്പെട്ട പോളിറ്റ് ബ്യൂറോ കമ്മീഷന്‍ രൂപികരിച്ചത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം വി എസ് സംസ്ഥാന നേതൃത്വത്തോടൊപ്പം നിന്നതോടെ കമ്മീഷന്‍ തല്‍ക്കാലം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയായിരുന്നു.

sameeksha-malabarinews

വി എസിന്റെ വിയോജനക്കുറിപ്പിന്റെ പശ്ചാത്തലത്തില്‍ പി ബി കമ്മീഷന്‍ പുനരുജ്ജീവിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയില്‍ വെയ്ക്കും. വി എസിന്റെ വിയോജനക്കുറിപ്പ് ചോര്‍ന്നതിനെക്കുറിച്ച് കേന്ദ്രകമ്മിറ്റി പരിശോധിക്കുമെന്ന് പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ളയും കൊച്ചിയില്‍ വ്യക്തമാക്കി.

കത്തിലെ വിഷയങ്ങള്‍ പരിശോധിക്കുമെന്നും എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. കേരളത്തിലെ പാര്‍ട്ടി നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ രണ്ടുതരം നീതി നടപ്പാക്കുകയാണെന്ന് തുറന്നടിച്ച് വി എസ് നല്‍കിയ കുറിപ്പ് ചര്‍ച്ച ചെയ്യേണ്ട എന്നായിരുന്നു ആദ്യം കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് നിലപാട് മാറ്റി ഇത് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!