Section

malabari-logo-mobile

വിഎസ് ഇല്ലാതെ സിപിഎം സംസ്ഥാന സമിതി യോഗം

HIGHLIGHTS : തിരുവനന്തപുരം: സി പി ഐ എം രൂപീകൃതമായിട്ട് അമ്പത് വര്‍ഷം തികയുന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു.

V Sതിരുവനന്തപുരം: സി പി ഐ എം രൂപീകൃതമായിട്ട് അമ്പത് വര്‍ഷം തികയുന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി ഉണ്ടാക്കിയവരില്‍ ജീവനോടെ ശേഷിക്കുന്ന ഏക നേതാവായ വിഎസ് അച്യുതാനന്ദന്‍ ഇല്ലാതെയാണ് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന സമിതി എകെജി സെന്ററില്‍ യോഗം ചേരുന്നത് എന്നതാണ് ഇതില്‍ പ്രധാനം.

1964 ല്‍ സിപിഐ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഒരാളാണ് വിഎസ് അച്യുതാനന്ദന്‍. അന്ന് ഇറങ്ങിപ്പോന്നവരാണ് സിപിഐഎം എന്ന പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ പാര്‍ട്ടി അതിന്റെ രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സംസ്ഥാന സമിതിയില്‍ വി എസ് അച്യുതാനന്ദന്‍ ഇല്ല.

sameeksha-malabarinews

നിലവില്‍ കേന്ദ്ര കമ്മിറ്റി അംഗമാണ് വി എസ്. ആ നിലയില്‍ വിഎസ് അച്യുതാനന്ദന് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തെ സമിതിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിലപാടിലുറച്ച് നില്‍ക്കുന്ന വി എസ് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയിട്ടില്ല.

കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയില്‍ വിഎസ് അച്യുതാനന്ദന് സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രശ്‌നമൊന്നും ഇല്ലെങ്കിലും അദ്ദേഹം അതിന് തയ്യാറാകുന്നില്ല. എന്തായിരിക്കും അതിന് കാരണം. തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം നിലനില്‍ക്കുന്നിടത്തോളം കാലം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കില്ല എന്ന് അദ്ദേഹം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

തന്റെ ആവശ്യങ്ങള്‍ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്ത് ഒരു തീരുമാനമെടുക്കട്ടെ എന്ന നിലപാടിലാണത്രെ അദ്ദേഹം. അത് മാത്രമല്ല, കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയില്‍ സംസ്ഥാന സമിതി യോഗത്തില്‍ വിഎസിന് പങ്കെടുക്കാമെങ്കിലും സംസ്ഥാന സമിതിയിലെ ചര്‍ച്ചകളില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയില്ല. ഇതാവാം വിഎസ് മാറി നില്‍ക്കുന്നതിനുള്ള കാരണമെന്നും കരുതപ്പെടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!