ജനം ചൂലെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ രാജിവെക്കണം; വിഎസ്

vsതിരു: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധ സമരം പ്രതിപക്ഷ നേതാവ് വിഎസ് ഉദ്ഘാടനം ചെയ്തു. ജനം ചൂലെടുക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ രാജി വെക്കണമെന്ന് വിഎസ് ഉദ്ഘാടന വേളയില്‍ പറഞ്ഞു.

ദില്ലിയില്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തിയ അരവിന്ദ് കെജ്‌രി വാളിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കേരളത്തില്‍ ഉപയോഗിക്കേണ്ടി വരുമോ എന്നാണ് കേരളത്തലെ ജനങ്ങള്‍ ആലോചിക്കുന്നതെന്നും അഴിമതി വാഴ്ച അവസാനിപ്പിച്ച് സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അനേ്വഷണം പ്രഖ്യാപിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

ക്ലിഫ് ഹൗസിലെ പ്രധാന കവാടമായ ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ അനിശ്ചിതകാല ഉപേരോധ സമരം നടത്താനാണ് തീരുമാനം. പോലീസ് തടയാന്‍ ശ്രമിച്ചാല്‍ അറസ്റ്റിന് വഴങ്ങാനാണ് തീരുമാനം. അ