വിഎസ്സിന് പാര്‍ട്ടിപരിപാടികളില്‍ വിലക്ക്

VS Achuthanandan3_13തിരു: വിഎസ് അച്യുതാനന്ദന് പാര്‍ട്ടിയുടെയും പാര്‍ട്ടി സ്ഥാപനങ്ങളുടെയും പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്ക്. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടേതാണ് വിലക്ക്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോഴിക്കോട്ടെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്. വിഎസ്സിനെ പാര്‍ട്ടിപരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നും തീരുമാനമുണ്ട്.

പ്രതിപക്ഷ സ്ഥാനത്ത് തുടരുകയും പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്ത സാഹചര്യത്തില്‍ അച്യുതാനന്ദനെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.