Section

malabari-logo-mobile

വിഎസിനെതിരെ പാര്‍ട്ടി മുഖപത്രം

HIGHLIGHTS : തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി. 'അടിതെറ്റിയ ആകാശ കോട്ടകള്‍' എന്ന തലക്കെട്ടോടെയുള്ള ലേഖനും

VS Achuthanandan3_13തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി. ‘അടിതെറ്റിയ ആകാശ കോട്ടകള്‍’ എന്ന തലക്കെട്ടോടെയുള്ള ലേഖനും വി എസിന്റെ ബദല്‍രേഖകളെയാണ് വിമര്‍ശിയ്ക്കുന്നത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയത്തെ പുച്ഛിച്ചുതള്ളിയ വി എസിന്റെ നടപടിയും അദ്ദേഹം വാങ്മൂലം നടത്തിയ പരസ്യ വിശദീകരണവും സാധാരണനിലയില്‍ ഒരു പാര്‍ട്ടി അംഗത്തിന്റെ അച്ചടക്കത്തിന് നിരക്കുന്നതല്ലെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയുടെ ശത്രുക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആയുധമാണ് വി എസിന്റെ ബദല്‍ രേഖയെന്ന് കെ പി സി സി യോഗം ചൊവ്വാഴ്ച കൈക്കൊണ്ട തീരുമാനം വ്യക്തമാക്കുന്നു.

sameeksha-malabarinews

വി എസ് പരസ്യപ്പെടുത്തിയ രേഖയുടെ അടിസ്ഥാനത്തില്‍ ടി പി ചന്ദ്രശേഖരന്‍ കേസില്‍ സി പി എം നേതാക്കള്‍ക്കെതിരെ പുതിയ അന്വേഷണവും കള്ളക്കേസും ഉണ്ടാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് കെ പി സി സി ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ഇതിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടുന്നതാണ്.

അതിനപ്പുറം ബദല്‍ രേഖയുടെ രാഷ്ട്രീയം കെ പി സി സിയുടേയും ഉമ്മന്‍ചാണ്ടിയുടേയും കൈയില്‍ കളിക്കുന്നതായി. ഇങ്ങനെ സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് ബദല്‍രേഖയും അതേത്തുടര്‍ന്നുള്ള നിലപാടുകളും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനും വച്ച കെണിയില്‍ വീണിരിക്കുകയാണ് ബദല്‍ രേഖയെന്ന് ലേഖനത്തില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!