വിഎസിനെ പിന്തുണച്ച് ബംഗാള്‍ ഘടകവും യച്ചുരിയും

Untitled-1 copyആലപ്പുഴ: സി പി ഐ എം സംസ്ഥാന സമ്മേളനവേദി വിട്ട് തിരുവനന്തപുരത്തെത്തിയ വി എസ് അച്യുതാനന്ദന് പിന്തുണയുമായി പാര്‍ട്ടിയിലെ ബംഗാള്‍ ഘടകവും ത്രിപുര  മുഖ്യമന്ത്രി മണിക് സര്‍ക്കാരും രംഗത്തെത്തി.

വി എസിനെ പാര്‍ട്ടില്‍നിന്ന് മാറ്റിനിര്‍ത്താനാവില്ലെന്നും സമ്മേളനത്തില്‍ തിരികെ കൊണ്ടുവരണമെന്നും ബംഗാള്‍, ത്രിപുര നേതാക്കള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന. സീതാറാം യെച്ചുരിയും വൃന്ദാ കാരാട്ടും വി എസിനൊപ്പമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സമ്മേളനത്തോടെ രൂപപ്പെട്ട പ്രതിസന്ധി കൂടുതല്‍ കടുത്തതതായാണ് സൂചന.

ഇന്ന് (22-02-2015) പുലര്‍ച്ചെയാണ് പുന്നപ്രയില്‍നിന്ന് വി എസ് തലസ്ഥാനത്തേക്കു മടങ്ങിയത്. അതേസമയം, ഇപ്പോള്‍ പരസ്യപ്രതികരണത്തിനു മുതിരാതെ സംയമനത്തോടെ കാത്തിരിക്കാനാണ് വി എസിന്റെ നിലപാടെന്നറിയുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു അടക്കമുള്ള വിശ്വസ്തര്‍ കന്റോണ്‍മെന്റ് ഹൗസില്‍ വി എസുമായി കൂടിക്കാഴ്ച നടത്തുകയാണ്. പ്രതിപക്ഷനേതൃസ്ഥാനം രാജിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വിശ്വസ്തരുമായി വി എസ് ചര്‍ച്ച ചെയ്‌തെന്നാണ് സൂചന.