Section

malabari-logo-mobile

ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യര്‍ക്ക്‌ മലപ്പുറത്തിന്റെ ആദരാഞ്‌ജലി

HIGHLIGHTS : മലപ്പുറം : ജസ്‌റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യരുടെ നിര്യാണത്തില്‍ മലപ്പുറത്തു ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു.നീതിന്യായ രംഗത്തും ഭരണ രംഗത്തും സാമൂഹ്...

DSC_0828മലപ്പുറം : ജസ്‌റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യരുടെ നിര്യാണത്തില്‍ മലപ്പുറത്തു ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു.നീതിന്യായ രംഗത്തും ഭരണ രംഗത്തും സാമൂഹ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യരെന്ന്‌ സര്‍വകക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ പൊതു സമൂഹത്തിനും വിശേഷിച്ച്‌്‌ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ക്കും നികത്താനാവാത്ത നഷ്ടമാണ്‌ ഉണ്ടായിട്ടുള്ളതെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സി പി എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ അധ്യക്ഷത വഹിച്ചു, സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ സ്വാഗതം പറഞ്ഞു. വിവിധ കക്ഷി നേതാക്കളായ ടി വി ഇബ്രാഹിം ( മുസ്‌്‌ലീം ലീഗ്‌), കെ എം ഗിരിജ ( കോണ്‍ഗ്രസ്‌), സിസ്റ്റര്‍ റോസ്‌, അഡ്വ. പി എം സഫറുള്ള ( ജനതാദള്‍), ഇ എ മജീദ്‌ ( എന്‍ സി പി ), സി പി കാര്‍ത്തികേയന്‍ ( ആര്‍ എസ്‌ പി ഇടത്‌ ), അഡ്വ. ഒ കെ തങ്ങള്‍ ( ഐ എന്‍ എല്‍), പി മുഹമ്മദലി ( ആര്‍ എസ്‌ പി), പ്രൊഫ. പി ഗൗരി ( കേരള മഹിളാ സംഘം ) എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ മോഹന്‍ദാസ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ മജ്‌നു നന്ദി പറഞ്ഞു. മൗനജാഥയും നടന്നു മഞ്ചേരിയില്‍ നടന്ന അനുശോചന യോഗത്തില്‍ എ എന്‍ ശിവരാമന്‍ അധ്യക്ഷത വഹിച്ചു. കെ ഉബൈദ്‌ സ്വാഗതം പറഞ്ഞു.അഡ്വ. എന്‍ സി ഫൈസല്‍ ( ലീഗ്‌), അസൈന്‍ കാരാട്‌ ( സി പി എം ) , പി അഹമ്മദ്‌ കുട്ടി ( കോണ്‍ഗ്രസ്‌), അഡ്വ. പി പി ബാലകൃഷ്‌ണന്‍ ( സി പി ഐ ), അഡ്വ. ബാബു കാര്‍ത്തികേയന്‍ ( എന്‍ സി പി ) എന്നിവര്‍ സംസാരിച്ചു.കുട്ട്യാന്‍ നന്ദി പറഞ്ഞു.
പരപ്പനങ്ങാടിയില്‍ ആള്‍ ഇന്ത്യ ലോയേഴ്‌സ്‌ യുണിയന്‍ സംഘടിപ്പിച്ച അനുശോചനയോഗം ഗവ പ്ലീഡര്‍ കെകെ സൈതലവി ഉദ്‌ഘാടനം ചെയ്‌തു. അഡ്വ പിപി ബഷീര്‍ അധ്യക്ഷം വഹിച്ചു,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!